Post Category
ഡോക്ടര്‍മാരുടെ ഒഴിവ്: അഭിമുഖം ഏഴിന്
ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. പ്രതിമാസ ശമ്പളം 63,440 രൂപ. യോഗ്യത- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 65 വയസ്. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0491-2505264, 0491-2505189.
date
- Log in to post comments