Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരം 2025 അപേക്ഷ ക്ഷണിച്ചു

വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായിക, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതിസംരക്ഷണം, ഐ.ടി, കൃഷി, മാലിന്യംസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മ്മാണം, അസാമാന്യധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും ഇടയില്‍പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നത്. കുട്ടികളെ 06-11 വയസ്, 12-18 വയസ് എന്നീ രണ്ടു വിഭാഗങ്ങളിലായി തരംതിരിച്ച് ഒരോ വിഭാഗങ്ങളിലേയും ഓരോ കുട്ടിയ്ക്ക് പുരസ്‌ക്കാരവും 25,000/രൂപ വീതവും നല്‍കുന്നു. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌ക്കാരത്തിന് പരിഗണിക്കും.

അപേക്ഷകള്‍ മേല്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു മേഖലയില്‍ അവരുടെ കഴിവ് തെളിയിച്ചിരിക്കേണ്ടതും അംഗീകരിക്കപ്പെട്ടിരിക്കേണ്ടതുമാണ് (ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സി.ഡി, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍കൊള്ളിക്കാം). 2025 ജനുവരി മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം ലഭിച്ച കുട്ടികളെയും നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ്‌ഫോര്‍ എക്‌സെപ്ഷണല്‍ അച്ചീവ്‌മെന്റ് (ബാല്‍ ശക്തി പുരസ്‌ക്കാര്‍) കരസ്ഥമാക്കിയവരെയും പരിഗണിക്കില്ല. അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില, മുന്‍സിപ്പില്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍റോഡ്, പാലക്കാട് - 678001 വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ എത്തിക്കണം. അവസാന തിയതി സെപ്റ്റംബര്‍ 10. വിവരങ്ങള്‍ക്ക്- www.wcd.kerala.gov.in, ഫോണ്‍: 0491 2531098, 8281899468.
 

date