Skip to main content

ബിരുദ സീറ്റൊഴിവ്

മലപ്പുറം ഗവ. കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകളില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബി.എ. ഇംഗ്ലീഷ്, ബി.എ. മലയാളം, ബി.എ. ഹിസ്റ്ററി, ബി.എ. ഉറുദു, ബി.എ. എക്കണോമിക്സ്, ബി.എ. അറബിക്, ബി.എസ്.സി. കെമിസ്ട്രി, ബി.എസ്.സി. ഫിസിക്സ്, ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകളിലാണ് ഒഴിവുകളുള്ളത്.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ക്യാപ് ഐ.ഡി. നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്നിനകം  കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍- 9061734918.

date