Post Category
സ്‌പോട്ട് അഡ്മിഷന്‍
വാഴക്കാട് ഗവ. ഐ.ടി.ഐ. യില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11 നകം എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം വാഴക്കാട് ഗവ. ഐ.ടി.ഐ.യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍- 9496350324.
ചേളാരി എ.കെ.എന്‍.എം. ഗവ. പോളിടെക്‌നിക് കോളേജിന് കീഴിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി, ടി.സി, വരുമാന സര്‍ട്ടിഫിക്കറ്റ്, സംവരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷാ ഫോം, റാങ്ക് വിവരങ്ങള്‍ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഫോണ്‍- 9605814735, 9946602462.
date
- Log in to post comments