Skip to main content

വെളിയംകോട് മത്സ്യഫെഡ് ചെമ്മീന്‍ ഹാച്ചറിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന്

മത്സ്യകൃഷി മേഖലയിലെ ആധുനികവത്ക്കരണം, ഉത്പാദന വര്‍ധനവ്, ആധുനിക സാങ്കേതികവിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമിട്ട് വെളിയംകോട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് നാലിന് ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കും. പി.എം.എം.എസ്.വൈ. പദ്ധതിയുടെ ഭാഗമായി വെളിയംകോട് മത്സ്യഫെഡ് ചെമ്മീന്‍ വിത്തുദ്പാദന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ള ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, റീസര്‍കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്), ബയോഫ്‌ലോക് യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.

വെളിയംകോട് മത്സ്യഫെഡ് ചെമ്മീന്‍ ഹാച്ചറി വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ കെ. പി. നൗഷാദലി എം.എല്‍.എ.അധ്യക്ഷത വഹിക്കും. ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി.മുഖ്യാതിഥിയാകും. വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

date