Skip to main content

യു.ജി.സി നെറ്റ് പരീക്ഷ: ജില്ലാതല സമിതി പരിശോധന നടത്തും

സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ജില്ലാതല ഏകോപന സമിതി (ഡി.എല്‍.സി.സി.) സംയുക്ത പരിശോധന നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രതിനിധി കൂടിയായ മലപ്പുറം കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുന്നത്.  

വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, എടവണ്ണ ഓര്‍ഫനേജ് പോളിടെക്‌നിക് കോളേജ്, പെരിന്തല്‍മണ്ണ കെ.എം.സി.ടി എന്‍ജിനീയറിങ് കോളേജ്, അങ്ങാടിപ്പുറം പുത്തനങ്ങാടി സെന്റ് മേരീസ് കോളേജ് എന്നിവയാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങള്‍.

date