Post Category
പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
കേരളം സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സെപ്റ്റംബർ 8 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷൻ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ലത്തീൻ കത്തോലിക് വിഭാഗത്തിലെ നാടാർ ജാതി സംവരണം - വ്യക്തത വരുത്തുന്നത് സംബന്ധിച്ച് സർക്കാർ ആവശ്യപ്പെട്ട ഉപദേശം സംബന്ധിച്ച വിഷയം, യോഗീസ് (Yogis) എന്നുള്ള സമുദായത്തിന്റെ പേര് യോഗി (Yogi) എന്ന് തിരുത്തണമെന്നത് സംബന്ധിച്ച വിഷയം, വെള്ളാളശ്ശെട്ടി വിഭാഗത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, നിലവിൽ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെട്ട Koteyar സമുദായത്തിനൊപ്പം Ramakshatriya എന്നപേരു കൂടി ചേർക്കണം എന്നീ വിഷയങ്ങൾ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം. പി., സഫിയ വി.ടി, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3555/2026
date
- Log in to post comments