Skip to main content

അറിയിപ്പുകള്‍

കോടഞ്ചേരി ഗവ. കോളേജില്‍ ഡിഗ്രി സീറ്റൊഴിവ്

കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ക്യാപ് ഐ.ഡി ലഭ്യമായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നാലിന് മുമ്പ് കോളേജില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം.
ഒഴിവുകള്‍ -ബി.എ ഇകണോമിക്‌സ്: എസ്.സി-2, എസ് ടി -3, ഇ.ഡബ്ല്യൂ.എസ് -4, ഒ.ബി.എക്‌സ് -1, പി.ഡബ്ല്യൂ.ഡി -1, എല്‍.ഡി.ഡബ്ല്യൂ -1, എല്‍.സി -1, ഇ.ടി.ബി -1, മുസ്‌ലിം -1, സ്‌പോര്‍ട്‌സ്-1.
ബി.കോം: എസ്.ടി -2, പി.ഡബ്ല്യൂ.ഡി -3, ഒ.ബി.എക്‌സ് -1, എല്‍.ഡി.ഡബ്ല്യൂ -1.
ബി.എസ്.സി സുവോളജി: എസ്.ടി -2, ഇ.ഡബ്ല്യൂ.എസ് -3, സ്‌പോര്‍ട്‌സ് -2, പി.ഡബ്ല്യൂ.ഡി -2, എല്‍.ഡി.ഡബ്ല്യൂ -1.
ബി.എസ്.സി ഫിസിക്‌സ്: ഓപണ്‍ -1, എസ്.സി -3, എസ്.ടി -2, ഇ.ഡബ്ല്യൂ.എസ് -4, ഇ.ടി.ബി -1, മുസ്‌ലിം -2, പി.ഡബ്ല്യൂ.ഡി -2, എല്‍.ഡബ്ല്യൂ.ഡി -1, സ്‌പോര്‍ട്‌സ് -2.
ഫോണ്‍: 04952239350, 9188900234, 9447125107. മെയില്‍ - gck.calicut@yahoo.co.in

ക്ഷേമപദ്ധതികളെ കുറിച്ച് സെമിനാര്‍

വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിവരുന്ന വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലാണ് സെമിനാര്‍. ഫോണ്‍: 0495 2771881.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ജില്ലയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം) കീഴില്‍ ഓര്‍ത്തോഡോണ്ടിസ്റ്റ്, ആര്‍.ബി.എസ്.കെ നഴ്സ്, എ.എച്ച് കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് വിവിധ ലിങ്കുകള്‍ വഴി അപേക്ഷിക്കണം.
ORTHODONDIST: https://docs.google.com/forms/d/10HGhyTPILT py078XSjWaZ0qeLS_6GODfLz9Cqv3IMoA/edit

RBSK NURSE : https://docs.google.com/forms/d/12KZBMjKH6_zDUX-UPYTc7wXt7Glbv5IaZ0yLP5ZefNc/edit

AH COUNSELOR: https://docs.google.com/forms/d/1erXikX9Ob69MoMaE9uBCRdDqMd_eJifI1gGNh1bdGOo/edit
ഫോണ്‍: 0495 2374990.

ഗതാഗതം നിരോധിച്ചു

കിഫ്ബി പദ്ധതിയില്‍പ്പെട്ട തിരുവമ്പാടി-പുല്ലൂരാംപാറ മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ ഗതാഗതം നിരോധിച്ചു. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി-വഴിക്കടവ്-പുന്നക്കല്‍-പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിഭാഷക ധനസഹായ പദ്ധതി: അപേക്ഷാ തീയതി നീട്ടി

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ട, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. കേരള ബാര്‍ കൗണ്‍സിലില്‍ 2024 ജൂലൈ ഒന്നിനും 2026 ജൂലൈ 31നും ഇടയില്‍ എന്റോള്‍ ചെയ്ത് കേരളത്തിനുള്ളില്‍ പ്രക്ടീസ് ചെയ്യുന്നവരാകണം. www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786.

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കോഴിക്കോട് റൂറല്‍ കാര്യാലയത്തിന് കീഴിലെ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പത് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9048066506.

 

മേലടി ഐ.സി.ഡി.എസ് പ്രോജക്ടിലെ 130 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 18ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9446567648.

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ കൂണ്‍ വിത്തുല്‍പാദന കേന്ദ്രം 11 മാസത്തേക്ക് വാടകക്കെടുക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. വിലാസം: സെക്രട്ടറി, നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രം, വേങ്ങേരി.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സമഗ്ര മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 11ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2370494.

മണ്‍പാത്ര നിര്‍മാണ തൊഴിലാളി ധനസഹായം: അപേക്ഷാ തീയതി നീട്ടി

പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്ത, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 60 വയസ്സ് കവിയരുത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786

ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷാ തീയതി നീട്ടി

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്‍കുന്ന ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്ത, ബാര്‍ബര്‍ ഷോപ്പ്/യൂണിസെക്‌സ് സലൂണ്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 2026 ഓഗസ്റ്റ് ഒന്നിന് 60 വയസ്സ് കവിയരുത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 0495 2377786

ഗതാഗത നിയന്ത്രണം

മാങ്കാവ്-കണ്ണിപറമ്പ് റോഡില്‍ പുത്തൂര്‍മഠം ഭാഗത്ത് ഓവുപാലം പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 6) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

അധ്യാപക നിയമനം

വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ദിവസവേതനത്തില്‍ ഇംഗ്ലീഷ് & വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക നിയമനത്തിന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് അഭിമുഖം നടക്കും. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകരാകാന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9400006491.

ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ അണ്ടിക്കോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി നേത്ര സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ ശനിയാഴ്ചകളിലെ സേവനത്തിന് ദിവസവേതനത്തില്‍ ഒപ്‌റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 11ന് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ഫോണ്‍: 9447975088.

സൗജന്യ യു.ജി.സി നെറ്റ് പരിശീലനം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ യു.ജി.സി നെറ്റ് ജനറല്‍
പേപ്പറില്‍ സൗജന്യ പരിശീലനം നല്‍കും. സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് cdc.perambra എന്ന ഫേസ്ബുക്ക് പേജിലെ ലിങ്ക് വഴിയോ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ പേര് രജിസ്റ്റര്‍ ചെയ്യാം. 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0496 2615500.

date