Skip to main content

അനുശോചനം

ശബരിമല ഗുരുസ്വാമി പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നിര്യാണത്തിൽ ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി  കെ. മുരളീധരൻ അനുശോചിച്ചു. ഏഴ് പതിറ്റാണ്ടിലേറെക്കാലം  തിരുവാഭരണം  ശിരസ്സിലേറ്റി കാടും മേടും താണ്ടി ശബരിമല സന്നിധാനത്ത് എത്തിച്ച അദ്ദേഹത്തിന്റെ നാമം ശബരിമലയുടെയും തിരുവാഭരണ യാത്രയുടെയും ചരിത്രത്തോടൊപ്പം  എന്നും സ്മരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

18-ാം വയസ്സിൽ ആരംഭിച്ച അയ്യപ്പസേവനം ജീവിതത്തിന്റെ അവസാന കാലം വരെ ഭക്തിയുടെയും അർപണബോധത്തിന്റെയും മഹത്തായ മാതൃകയായി അദ്ദേഹം കാത്തുസൂക്ഷിച്ചു. 2022 വരെ തിരുവാഭരണ ഘോഷയാത്രയിൽ പ്രധാന പേടകം ശിരസ്സിലേറ്റി സംഘത്തെ നയിച്ച അദ്ദേഹം, അചഞ്ചലമായ വിശ്വാസവും അസാമാന്യമായ ആത്മസമർപ്പണവും കൊണ്ട് അയ്യപ്പഭക്തരുടെ മനസ്സിൽ സവിശേഷമായ സ്ഥാനം നേടിയെന്നും മന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്‌സ്. 3591/2026

date