Skip to main content

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ 100% പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വഴിയുള്ള പ്രോജക്ടുകള്‍ ഇ-ഗ്രാംസ്വരാജ് (e-GramSwaraj) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യതയോടെയും വേഗതയോടെയും  ജില്ലയില്‍ നടപ്പാക്കി.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 100% പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കി.

പഞ്ചായത്ത് വികസന പ്ലാനുകള്‍ കൃത്യസമയത്ത് തയ്യാറാക്കി അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെടുത്തിയാണ് 16-ാം ധനകാര്യ കമ്മീഷന്റെ  ഫണ്ട് വിഹിതം അനുവദിക്കുന്നത്. അതിനാല്‍ ഇതിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര പഞ്ചായത്തീരാജ്  മന്ത്രാലയം അറിയിച്ചിരുന്നു.

ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ അവൈയര്‍നെസ്സ് പ്രോഗാം നല്‍കിയിരുന്നു.

ജി.പി.ഡി.പി (GPDP) ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന   ഉദ്യോഗസ്ഥന്‍ അനിലിന്റെ നേതൃത്വത്തിലാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

?ഇത് പദ്ധതി സമര്‍പ്പണം  എളുപ്പത്തിലും വിജയകരമായും പൂര്‍ത്തിയാക്കുന്നതിന് സഹായകരമായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധി കളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമ ത്തിലാണ് നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്.
 

date