Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍

പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ജി.ഐ.എഫ്.ഡി അഗളി സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഏഴിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സംസ്ഥാനടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് പുതിയതായി പ്രവേശനം വേണ്ടവര്‍ക്കും സ്ഥാപനമാറ്റത്തിനും അവസരമുണ്ട്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11നകം രക്ഷിതാവിനോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഗളി ഗ്രാമപഞ്ചായത്തിലുള്ള ജി.ഐ.എഫ്.ഡി അഗളി സെന്ററില്‍ എത്തണം. ഫോണ്‍: 0491 2572038, 9447522338, 9447370383.

date