Skip to main content

കലാകാരന്മാരെ ആദരിച്ചു

ദേശീയ ശ്രദ്ധ നേടിയ കോട്ടക്കുന്ന് പാർക്കിലെ വേസ്റ്റ് ടു ആർട്ട് വിസ്മയപൂക്കളം ഒരുക്കിയ കലാകാരന്മാരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  കെ. എം. ഷാജി ആദരിച്ചു. ജില്ലയിലെ വീടുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ച പാഴ് വസ്തുക്കൾ ഉപയോഗിച്ച് മലപ്പുറം കോട്ടക്കുന്നിൽ ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് സൊല്യൂഷൻസ് അമരമ്പലം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് മാലിന്യത്തിൽ നിന്നും ഈ വിസ്മയം തീർത്തത്. ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് 1560 ചതുരശ്ര അടി വലുപ്പമുള്ള  പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിച്ചത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ റിൻഷാ വി, വൈസ് ചെയർമാൻ ജിതേഷ് അനിൽ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ആതിര എ, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ  കെ സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു

date