Post Category
ജില്ലാതല പട്ടയ മേള11ന്: റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും*
തൃശ്ശൂർ ജില്ലാതല പട്ടയമേള സെപ്റ്റംബർ 11-ന് ടൗൺഹാളിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആകെ 1,059 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ പട്ടയമേളയാണ് തൃശ്ശൂരിലേത്.
തൃശ്ശൂർ താലൂക്കിൽ 610, കുന്നംകുളത്ത് 310, മുകുന്ദപുരത്ത് 125, തലപ്പിള്ളിയിൽ 10, കൊടുങ്ങല്ലൂരിൽ 4 എന്നിങ്ങനെയാണ് താലൂക്കടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം.
പട്ടയമേളയുടെ നടത്തിപ്പിനായി രാജൻ ജെ. പല്ലൻ എം.എൽ.എ കൺവീനറായി സംഘാടക സമിതി രൂപീകരിച്ചു. കളക്ടറേറ്റ് ചേമ്പറിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം. സന്ദീപിന്റെ അധ്യക്ഷതയിലാണ് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നത്. കോർപ്പറേഷൻ കൗൺസിലർ ജോയ് ബാസ്റ്റിൻ ചാക്കോള, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments