Post Category
വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദ കോഴ്‌സുകളിൽ സീറ്റൊഴിവ്*
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന വടക്കഞ്ചേരി അപ്ലൈഡ് സയൻസ് കോളേജിൽ വിവിധ ബിരുദ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അവസരം. ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കും മറ്റ് വിഭാഗങ്ങൾക്കുമാണ് ഒഴിവുകളുള്ളത്. കൂടാതെ ബി.സി.എ കോഴ്‌സിൽ സ്പോർട്സ്, ലക്ഷദ്വീപ്, പി.ഡബ്ല്യു.ഡി ക്വോട്ടകളിലും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 04922 255061, 8547005042.
date
- Log in to post comments