Skip to main content

പത്രപ്രവർത്തക / പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ:  ലൈഫ് സർട്ടിഫിക്കറ്റ് നൽകണം 

 

വിവിധ പത്രപ്രവർത്തക / പത്രപ്രവർത്തകേതര ക്ഷേമ പെൻഷൻ കൈപ്പറ്റിവരുന്ന എല്ലാ ഗുണഭോക്താക്കളും ജീവൻ പ്രമാൺ പോർട്ടൽ (jeevanpramaan.gov.in) മുഖേനയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (നവംബർ മാസത്തിലെ തിയതിയിലുള്ളത്) ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകർപ്പ് അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ  സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രം (ലൈഫ് സർട്ടിഫിക്കറ്റ്) നവംബർ 30 നകം ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർ / ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നേരിട്ടോ ദൂതൻ മുഖേനയോ സമർപ്പിക്കണം. ദൂതൻ മുഖേന സമർപ്പിക്കുന്നവർ സ്വന്തം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകേണ്ടതാണ്. ജീവന സാക്ഷ്യപത്രം (ലൈഫ്) ന്റെ മാതൃക ഐപിആർഡി യുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date