അന്‍പ് വീട് പദ്ധതി: താല്‍പര്യപത്രം ക്ഷണിച്ചു
ബൗദ്ധികവും വളര്‍ച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി അന്‍പ് വീട് പദ്ധതി നടപ്പിലാക്കുന്നു. മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലായിരിക്കുമ്പോള്‍ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സുരക്ഷിതമായ താല്‍ക്കാലിക താമസവും പരിചരണവും ലഭ്യമാക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി അന്‍പ് വീട് നടത്താന്‍ താല്‍പര്യമുള്ള, ഭിന്നശേഷി മേഖലയില്‍ പ്രവൃത്തിപരിചയമുള്ള സര്‍ക്കാര്‍ അംഗീകൃത സന്നദ്ധസംഘടനകള്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, കെയര്‍ ഹോമുകള്‍ റെസിഡന്‍ഷ്യല്‍ വൊക്കേഷണല്‍ ട്രെയിനിങ് സെന്ററുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് അനുയോജ്യമായ റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ ഉള്ള തദ്ദേശ സ്ഥാപനങ്ങള്‍, ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതിനകം അപേക്ഷ നല്‍കണം. പദ്ധതി മാര്‍ഗരേഖ, അപേക്ഷാ ഫോറം, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ sjd.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0486 2228160. ഇമെയില്‍: dsjoidukki@gmail.com
- Log in to post comments