Skip to main content

സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ. റസിഡന്‍ഷ്യല്‍ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ, 18-നും 30-നും ഇടയില്‍ പ്രായവും കുറഞ്ഞത് പ്ലസ് ടു യോഗ്യതയുമുള്ള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഗസ്റ്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് (ഫ്രണ്ട് ഓഫീസ്), എക്‌സിക്യൂട്ടീവ് സെക്രട്ടറി സര്‍വീസസ്, മൈക്രോ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലാണ് നൂറു ശതമാനം തൊഴിലുറപ്പോടെ സൗജന്യ പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യം. ഫോണ്‍: 90743279068589973899

date