Post Category
ജൂനിയര്‍ റസിഡന്റ് നിയമനം
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ വിവിധ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 15നു മുന്‍പായി ഓണ്‍ലൈനില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കേണ്ടതും സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തുകയും വേണം. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് :https://forms.gle/Gzp7kLnnbg1FEv5R6. ഫോണ്‍ :-04862-233075.
date
- Log in to post comments