Skip to main content

അതിഥി അധ്യാപക നിയമനം

തവനൂർ ഗവ. ആർട്‌സ് ആന്‍ഡ് സയൻസ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും യു.ജി.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. സെപ്റ്റംബർ 14-ന് രാവിലെ 10.30-ന് കോളേജിൽ അഭിമുഖം നടക്കും. ഫോൺ: 9188900204.
 

date