Post Category
ബിരുദ സീറ്റൊഴിവ്
മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ്, ബി.എ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ക്യാപ് ഐഡി കരസ്ഥമാക്കിയ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് മൂന്നിനകം കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9061734918.
date
- Log in to post comments