Post Category
മെക്കാനിക് ഒഴിവ്
സംസ്ഥാന വിത്ത് വികസന അതോറിറ്റിയുടെ ജില്ലയിലെ എരുത്താംപതി ഗോഡൗണിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മെക്കാനിക് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കായാണ് നിയമനം. യോഗ്യത- എസ്.എസ്.എല്‍.സി, ഐ.ടി.ഐ, മെഷീന് ഓപ്പറേഷനില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി തുടങ്ങിയ തിരിച്ചറിയല്‍ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 17ന് രാവിലെ 11ന് തൃശ്ശൂര്‍ ചെമ്പൂക്കാവിലുള്ള സംസ്ഥാന വിത്ത് വികസന അതോറിറ്റി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487 2330299, 2331299.
date
- Log in to post comments