അറിയിപ്പുകൾ
ഇലക്ട്രീഷൻ ഒഴിവ്
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള ഇലക്ട്രീഷൻ കം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ 600/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
അപേക്ഷകരുടെ യോഗ്യത: എസ് എസ് എൽ സി, ഇലക്ട്രിക്കൽ ട്രേഡിൽ ഉള്ള ഐ ടി ഐ/എൻ ടി സി സർട്ടിഫിക്കറ്റ്. പ്രായം അമ്പത് വയസ്സിൽ താഴെ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ,പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം
16ന് പകൽ 12 മണിക്ക് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043, 9400571860 എന്ന നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം.
ടെൻഡർ ക്ഷണിച്ചു
വാഴക്കുളം ഐ.സി.ഡി.എസ്. പ്രോജക്ടിലെ അങ്കണവാടികൾക്ക് പ്രീസ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള ജി.എസ്.റ്റി രജിസ്ട്രേഷൻ ഉള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്ര വച്ച മത്സര സ്വഭാവമുള്ള ടെൻണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും: സെപ്റ്റംബർ 23 പകൽ രണ്ട് മണി
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയിൽ വാഴക്കുളം ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0484 2677209 9495841372.
വാഹനം വാടകയ്ക്ക്
എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018നോ അതിനു ശേഷമോ ടാക്സി പെർമിറ്റ് ഉള്ള എയർ കണ്ടിഷൻഡ് വാഹനം (5 സീറ്റർ, 800 സിസിയോ അതിനു മുകളിലോ) ലഭ്യമാക്കുവാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി, സമയം: സെപ്റ്റംബർ 29 ഉച്ചയ്ക്ക് ഒരു മണി. വിശദവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 24252377
- Log in to post comments