അറിയിപ്പുകൾ
പുന: ദർഘാസ് ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാതല ഐ സി ഡി എസ് സെൽ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഡ്രൈ ലീസ് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുന: ദർഘാസ് ക്ഷണിച്ചു.
പുന: ദർഘാസ് ഫോമുകൾ സെപ്റ്റംബര്‍ 24 ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 24 ഉച്ചയ്ക്ക് ഒന്ന് വരെ. കൂടുതൽ വിവരങ്ങൾ ജില്ലാതല ഐ സി ഡി എസ് സെല്ലിൽ ലഭിക്കും. ഫോൺ : 0484 2423934.
ന്യൂറോ സർജൻ താത്കാലിക നിയമനം: വോക് ഇൻ ഇൻ്റർവ്യൂ 15 ന്
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ന്യൂറോ സർജൻ (Neuro Surgeon) തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 15 ന് രാവിലെ 11 ന് വോക് ഇൻ ഇൻ്റർവ്യൂ നടക്കും.
എം.സി.എച്ച് / ഡി.എൻ.ബി / ഡി.ആർ.എൻ.ബി ഇൻ ന്യൂറോസർജറി (M.Ch /DNB/DrNB in Neurosurgery),
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (TCMC / Council for Modern Medicine) സ്ഥിരം രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അന്നേ ദിവസം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം.
ഫോൺ: 0484-2386000
- Log in to post comments