ജോബ് ഡ്രൈവ്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 രാവിലെ 11 മണിക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടത്തുന്നത്.
മിനിമം പത്തം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവരായ 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ജോബ് ഡ്രൈവിൽ പങ്കെടുക്കാം.
ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരണം. ഫോൺ: 8921916220, 0471-2992609.
പി.എൻ.എക്‌സ്. 3676/2026
- Log in to post comments