അറ്റന്‍ഡര്‍ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിനു കീഴില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പക്കാട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്‌റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 17 ന് വൈകിട്ട് അഞ്ചിന് മുമ്പ് അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ് രണ്ടാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍: 04864224399.
- Log in to post comments