സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി (എച്ച്) വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
സംസ്ഥാനത്തിന് പുറത്തുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ഉന്നത പഠനം നടത്തുന്ന ഒ.ഇ.സി, ഒ.ബി.സി - ഹിന്ദു വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി വഴി ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലോ മെറിറ്റ്/ സംവരണ വിഭാഗത്തില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിശദമായ സര്‍ക്കുലറും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഇ-മെയില്‍- bcddpkd@gmail.com ഫോണ്‍: 0492 2222335.
- Log in to post comments