Skip to main content

എല്‍.ബി.എസ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചിയ്യാരം റീജിയണല്‍ യൂണിറ്റില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ (ഓണ്‍ലൈന്‍/ ഓഫ്ലൈന്‍), ഡി.സി.എഫ്.എ, ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.സി.എ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

താത്പര്യമുള്ളവര്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ഇ.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭ്യമാണ്. വിലാസം: അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍, ആലുംവെട്ടുവഴി, ചിയ്യാരം, തൃശ്ശൂര്‍. ഫോണ്‍: 0487 2250751, 9447412751.

date