Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ പട്ടയമേള സെപ്റ്റംബര്‍ 11-ന്: 1175 പട്ടയങ്ങള്‍ വിതരണം ചെയ്യും

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന പട്ടയമേള സെപ്റ്റംബര്‍ 11-ന് രാവിലെ പത്തിന് കെ. കരുണാകരന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ അധ്യക്ഷനാകും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.

ജില്ലയിലെ 1175 കുടുംബങ്ങള്‍ക്കാണ് പട്ടയമേളയില്‍ വിവിധ ഇനങ്ങളിലായി പട്ടയം ലഭിക്കുന്നത്. ഇതില്‍ 1021 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും, 105 വനഭൂമി പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളും ഉള്‍പ്പെടുന്നു.

date