ഡെയറി പ്രൊമോട്ടര്‍ തെരഞ്ഞെടുപ്പ്: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
ക്ഷീരവികസന വകുപ്പിന് കീഴിലെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി നടപ്പിലാക്കുന്നതിനായി മലപ്പുറം ജില്ലയിലെ 15 ബ്ലോക്ക് പരിധികളിലേക്കും ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 14-ന് വൈകീട്ട് അഞ്ചു വരെ ദീര്‍ഘിപ്പിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8,000 രൂപ നിരക്കിലാണ് നിയമനം. ബന്ധപ്പെട്ട ബ്ലോക്ക്തല ക്ഷീരവികസന സര്‍വീസ് യൂണിറ്റുകളിലാണ് അപേക്ഷിക്കേണ്ടത്. യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും.
കാളികാവ്, കുറ്റിപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂര്‍, കൊണ്ടോട്ടി ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 16-നും മലപ്പുറം, മങ്കട, താനൂര്‍, തിരൂര്‍, വേങ്ങര, പരപ്പനങ്ങാടി, അരീക്കോട് ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 17-നും രാവിലെ 10.30 മുതല്‍ അഭിമുഖം നടക്കും. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ കൈവശം കരുതണം. ഫോണ്‍-0483-2734944.
- Log in to post comments