പോഷൻ മാ മാസാചരണം; ജില്ലാതല പരിപാടി സംഘടിപ്പിച്ചു
പോഷൻ മാ മാസാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ബാല്യസ്പന്ദനം പദ്ധതിയുടെ ഉദ്ഘാടനവും നാട്ടകം ശിശു വിഹാർ അങ്കണവാടിയിൽ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി സന്തോഷ് കുമാർ നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു. പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് വനിതാ ശിശുവികസനവകുപ്പിന്‍റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒൻപതുമുതൽ പോഷൻ മാ മാസാചരണം സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമാണ് കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പരിപാടിയായ ബാല്യസ്പന്ദനം. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ.വി. ആശാമോൾ, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ നിർമൽകുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.ജെ. സിത്താര, നഗരസഭാംഗം കെ.എസ്. രഞ്ജിമോൻ, ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.കെ. പ്രസീദ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, ആർ.ബി.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ ഷേർളി സെബാസ്റ്റ്യൻ, ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, ഐസിഡിഎസ് പള്ളം അഡീഷണൽ സിഡിപി കെ.എസ്. മല്ലിക എന്നിവർ പ്രസംഗിച്ചു. ജില്ലാ ആശുപത്രി ഡയറ്റീഷ്യൻ ജെസി ട്രീസ ജോർജിന്‍റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
- Log in to post comments