Skip to main content

എംപ്ലോ യ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2025 ജനു വരി 1 മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോ   റിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.   www.eemp loyment.kerala.gov.in മുഖേന ഒക്ടോബര്‍ 31 വരെയും, നേരിട്ട് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  ഒക്ടോബര്‍ മാസത്തെ അവസാന പ്രവൃത്തി ദിവസം വ രെയും പുതുക്കാം.  ഈ കാലയളവില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനാര്‍ഥമോ ജോലിയില്‍ നിന്ന് വിടുതല്‍ നേടിയവര്‍ക്കും നിശ്ചിത വ്യവസ്ഥകളോടെ ഈ ആനുകൂ ല്യം ലഭിക്കും.  
 
 
 

date