Skip to main content
ഭക്ഷ്യ ഭദ്രത; ഭക്ഷ്യകമ്മീഷനംഗം സന്ദര്‍ശനം നടത്തി

ഭക്ഷ്യ ഭദ്രത; ഭക്ഷ്യകമ്മീഷനംഗം സന്ദര്‍ശനം നടത്തി

 

സംസ്ഥാന ഭക്ഷ്യകമ്മീഷനംഗം മുരുകേഷ് ചെറുനാലി ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കാനംവയല്‍ ഉന്നതിയിലെ വീടുകളിലും അങ്കണവാടികളിലും സന്ദര്‍ശനം നടത്തി. അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിച്ചു. ഉന്നതിയിലെ വീടുകളിലെ ഭക്ഷ്യലഭ്യത തുടങ്ങിയ കാര്യങ്ങള്‍ താമസക്കാരില്‍ നിന്നും ഭക്ഷ്യകമ്മീഷന്‍ നേരിട്ട് ചോദിച്ചറിയുകയും ഇവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കോഴിച്ചാല്‍ ഗവ ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അന്വേഷണവും പരിശോധനയും നടത്തി. ഉച്ചഭക്ഷണ വിതരണത്തിന്റെ കാര്യക്ഷമത കമ്മീഷന്‍ നേരിട്ട് വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഭക്ഷ്യ കമ്മീഷനെ അനുഗമിച്ചു.

date