കണ്ണൂരിൽ ‘വിശ്വാസ് ഇന്ത്യ ചാപ്റ്റർ രൂപികരിച്ചു’
:കുറ്റകൃത്യങ്ങളുടെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് പ്രവർത്തിക്കുന്ന സംഘടനയായ വിശ്വാസ് ഇന്ത്യ (VISWAS INDIA) യുടെ കണ്ണൂർ ചാപ്റ്റർ രൂപീകരിച്ചു . കണ്ണൂർ കലക്ടറേറ്റിലെ വെച്ച് നടന്ന യോഗത്തിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി, മുൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ വിജയരാജൻ പി സി,വിനോദ് കുമാർ എം, ജയചന്ദ്രൻ സി വി എന്നിവർ സംസാരിച്ചു.
കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും നിയമസഹായവും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കണ്ണൂർ ചാപ്റ്റർ രൂപീകരിച്ചത്. വിദ്യാർത്ഥികൾക്കുള്ള സുരക്ഷ, അതിഥി തൊഴിലാളികൾക്കുള്ള നിയമാവബോധ സെമിനാറുകൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.
പ്രസിഡന്റ് : ജില്ലാകലക്ടർപി വിഷ്ണുരാജ് ,
വൈസ് പ്രസിഡണ്ടുമാ ർ : പി സി വിജയരാജൻ, അഡ്വ ടി വി പി തസ്‌ലിന,
സെക്രട്ടറി: എം വിനോദ് കുമാർ
ട്രഷറർ: സി വിജയചന്ദ്രൻ
ജോയിന്റ് സെക്രട്ടറിമാർ: അഡ്വ ടി പി ജെൽന , കെ പിടി ജലീൽ, എന്നിവരാണ് ഭാരവാഹികൾ.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി പ്രദീപ് പ്രതിഭ , വി വി ഹരിദാസ് , പി പി മോഹനൻ പി, അഡ്വ.വിനോദ് ഭട്ടതിരിപ്പാട്, കെ. ബാലചന്ദ്രൻ, പി ശ്രീകാന്ത് എന്നിവരെ തെരഞ്ഞടുത്തു.
- Log in to post comments