നെറ്റ് സീറോ എമിഷൻ പദവി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും
ഹരിത കേരളം മിഷൻ നെറ്റ്സീറോ എമിഷൻ പദവി പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കണ്ണപുരം പഞ്ചായത്ത് ഹാളിൽ ജില്ലാകലക്ടർ പി വിഷ്ണുരാജ് നിർവ്വഹിച്ചു കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ബബിതകുമാരി അധ്യക്ഷത വഹിച്ചു ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന "നെറ്റ്സീറോ കാർബൺ കേരളം "എന്ന ക്യാമ്പിയിന്റെ ഭാഗമായി നടത്തിയ സർവ്വേയിലാണ് കണ്ണപുരം സർവീസ് സഹകരണ ബാങ്കിന് ഈ പദവി ലഭിച്ചത് ഊർജ്ജക്ഷമതാ പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗം, മാലിന്യം കുറക്കലും കാര്യക്ഷമമായ മാലിന്യ സംസ്കരണവും, മരങ്ങൾ വെച്ചുപിടിപ്പിച്ചും ആവാസ വ്യവസ്ഥ പുസ്ഥാപിച്ചും സ്വാഭാവിക രീതിയിൽ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുക തുടങ്ങിയ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിനാണ് ഈ നേട്ടം കൈവരിച്ചത്.
ബാങ്ക് പ്രസിഡന്റ് ടി കെ ദിവാകരൻ, സെക്രട്ടറി കെ ശിവദാസൻ എന്നിവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഷാജി എം സ്റ്റീഫൻ പദ്ധതി വിശദീകരിച്ചു കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ വി രാധാകൃഷ്ണൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീധരൻ, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രേമ സുരേന്ദ്രൻ, അസി. രജിസ്ട്രാർ പ്ലാനിങ് കെ വി ജയേഷ്, ഇ കെ സോമശേഖരൻ, കണ്ണപുരം കൃഷി ഓഫീസർ യു പ്രസന്നൻ, എം ശ്യാമള, കെ വി രാമകൃഷ്ണൻ, ആർ ഹിരേഷ്, എ കൃഷ്ണൻ, ദിനു മൊട്ടമ്മൽ, സന്തോഷ് സിബി കെ, കണ്ണപുരം പഞ്ചായത്ത് സെക്രട്ടറി പി ബാബുരാജ് എന്നിവർ സംസാരിച്ചു
- Log in to post comments