Skip to main content

നീതിന്യായ വകുപ്പില്‍  കരാര്‍ നിയമനം

  ജില്ലയിലെ സിവില്‍ ജുഡീഷ്യല്‍ വകുപ്പിലെ വിവിധ കോടതികളില്‍  കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡഫേദര്‍ തസ്തികളിലേക്ക്  കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊട്ടാരക്കര  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി - കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി- ടൈപ്പിസ്റ്റ്, പരവൂര്‍ ഫാമിലി കോടതി - ഡഫേദര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുള്ള അപേക്ഷകരെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15നകം സമര്‍പ്പിക്കണം.  
 
 

date