ഫാഷൻ ഡിസൈനിങ്: സ്‌പോട്ട് അഡ്മിഷൻ
അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14ന് സ്പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്‌സിൽ വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ചത്തെ ഇൻഡസ്ട്രി ഇന്റേൺഷിപ്പും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കുന്ന അവസാനഘട്ട സ്‌പോട്ട് അഡ്മിഷനിൽ ആവശ്യമായ രേഖകളും ഫീസും നൽകി പ്രവേശനം നേടാം. വിവരങ്ങൾക്ക്: 0472-2812686, 9074141036, 9895543647, 8606748211.
പി.എൻ.എക്‌സ്. 3689/2026
- Log in to post comments