വിയ്യൂർ ജില്ലാ ജയിലിൽ ക്ലൗഡ് കിച്ചൻ പരിശീലനം പൂർത്തിയാക്കിയ അന്തേവാസികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
തൃശ്ശൂർ ജൻ ശിക്ഷൻ സൻസ്ഥാന്റെ നേതൃത്വത്തിൽ വിയ്യൂർ ജില്ലാ ജയിലിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ക്ലൗഡ് കിച്ചൻ പരിശീലന കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി. ജില്ലാ ജയിൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മധ്യമേഖലാ പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. സജീവ് ഉദ്ഘാടനം നിർവഹിച്ചു.
മധ്യമേഖലാ റീജിയണൽ വെൽഫെയർ ഓഫീസർ സന്തോഷ്. ടി.ജി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ സുധ സോളമൻ മുഖ്യപ്രഭാഷണം നടത്തി. വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് ആർ.പി രതീഷ്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് II എം.ഡി ഫ്രാൻസിസ്, ടി.കെ സഖി, ഗാഥ തുടങ്ങിയവർ സംസാരിച്ചു.
'കുറ്റകൃത്യങ്ങളും നിയമ അവബോധവും: ഒരു പൗരൻ അറിയേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ അഡ്വ. എഡ്വിന ബെന്നി വിഷയാവതരണവും ക്ലാസും നയിച്ചു. അന്തേവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും പുനരധിവാസത്തിനും സഹായകരമാകുന്ന രീതിയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
- Log in to post comments