Skip to main content

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോൺ: 9961491540, 8547720167. വെബ്‌സൈറ്റ്: https://mediastudies.cdit.org/.

date