Skip to main content

ആനന്ദപുരം സി.എച്ച്.സിയിൽ ഉപയോഗശൂന്യമായ സാധനങ്ങൾ വിൽപനയ്ക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉപയോഗശൂന്യമായ ഫോഗിംഗ് മെഷീൻ, ഹെമറ്റോളജി അനലൈസർ, മൈക്രോ പൈപ്പറ്റ് വേരിയബിൾ തുടങ്ങിയ സാമഗ്രികൾ നിലവിലുള്ള അവസ്ഥയിൽ വിൽപന നടത്തുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. നോട്ടീസ് കാലയളവിലെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകീട്ട് മൂന്ന് വരെ വിൽപനയ്ക്കുള്ള സാധനങ്ങൾ നേരിൽ കാണാവുന്നതാണ്.

താത്പര്യമുള്ളവർ കവറിന് മുകളിൽ ക്വട്ടേഷൻ നമ്പർ രേഖപ്പെടുത്തി തിരിച്ചറിയൽ രേഖയുടെ പകർപ്പ്, ഫോൺ നമ്പർ, ജി.എസ്.ടി രജിസ്ട്രേഷൻ പകർപ്പ് എന്നിവ ഉൾപ്പെടുത്തി സെപ്റ്റംബർ 25-ന് രാവിലെ 11.30-ന് മുൻപായി ആനന്ദപുരം സി.എച്ച്.സി ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0480-2881759, 9946619942.

 

date