Skip to main content

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്: കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 17-ന്

കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് പ്രവേശന യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ അംബേദ്കര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9526871584, 0495 2301772.

date