Skip to main content

കൊടുങ്ങല്ലൂരിൽ വികസന പദ്ധതികൾ അവലോകനം ചെയ്തു; നിർമാണങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ഒ. ജെ ജനീഷിന്റെ നിർദേശം

 

 

 

 കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ വിവിധ വകുപ്പുതല പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയും കൊടുങ്ങല്ലൂർ എം.എൽ.എയുമായ അഡ്വ. ഒ ജെ. ജനീഷിന്റെ അധ്യക്ഷതയിൽ കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർമാർ, കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, മുസിരിസ് പദ്ധതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ വികസന പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. നിർമാണത്തിലിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

 

കൂടാതെ, നിയോജകമണ്ഡലത്തിൽ പുതുതായി നടപ്പിലാക്കേണ്ട പദ്ധതികളും യോഗത്തിൽ ചർച്ചയായി. അവയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായി.

date