Skip to main content

എളവള്ളിയിൽ വയോജനങ്ങൾക്കായി സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് ഇന്ന് ( സെപ്റ്റംബർ 11)

 

 

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ജനറൽ ആശുപത്രി നേത്ര പരിശോധനാ മൊബൈൽ യൂണിറ്റിന്റെ സഹകരണത്തോടെ എളവള്ളി ഗ്രാമപഞ്ചായത്തിൽ സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11 ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യു. സരിത ഉദ്ഘാടനം ചെയ്യും.

 

സായംപ്രഭ ഹോമിലെ മുതിർന്ന പൗരന്മാർക്കും ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെട്ട, മുൻകൂട്ടി രജിസ്റ്റർ ചെയ്ത പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കുമായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

date