Post Category
റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്ര ക്വിസ് മത്സരം സപ്തംബർ 15 ന്
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായുള്ള കണ്ണൂർ റവന്യൂ ജില്ലാതല ശാസ്ത്ര ക്വിസ് മത്സരങ്ങൾ കണ്ണൂർ സയൻസ് പാർക്ക് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 15 ന് നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ 60 കുട്ടികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 60 കുട്ടികളും മത്സരങ്ങളിൽ പങ്കെടുക്കും. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരം രാവിലെ 10 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഹയർ സെക്കണ്ടറി വിഭാഗം മത്സരം രാവിലെ 11.30 ന് ആരംഭിക്കും. ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ രാവിലെ 10.30 ന് പൂർത്തിയാക്കണം. കണ്ണൂർ റവന്യൂ ജില്ലയിലെ വിവിധ സബ് ജില്ലകളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ടീമുകളായി മത്സരത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9961221225
date
- Log in to post comments