Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 14 ന്

അരുവിക്കര  സര്‍ക്കാര്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫാഷന്‍ ഡിസൈനിംഗ് നടത്തുന്ന രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ സെപ്‌തംബർ 14 ന് നടക്കും. അടിസ്ഥാന യോഗ്യത : എസ്.എസ്.എല്‍.സി.  പ്രായപരിധിയില്ല. 

കോഴ്‌സില്‍  വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കും. പരമ്പരാഗത വസ്ത്ര നിര്‍മ്മാണത്തോടൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത  ഫാഷന്‍ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും  നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അവസാനഘട്ട സ്‌പോട്ട് അഡ്മിഷനില്‍ ആവശ്യമായ രേഖകളും  ഫീസും നല്‍കി പ്രവേശനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  0472-2812686, 9074141036, 9895543647, 8606748211

date