Post Category
വാക്ക്-ഇൻ ഇൻ്റർവ്യൂ
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കൊറ്റാമത്ത് പ്രവർത്തിക്കുന്ന കെയർ ഹോമിലേക്ക് ഡ്രൈവർ കം മൾട്ടി സ്കിൽഡ് എംപ്ലോയി തസ്തികയിലേക്കുളള അഭിമുഖം സെപ്തംബർ 18 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടക്കും.
പത്താം ക്ലാസ് പാസായിരിക്കണം. ഫോർ വീലർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കൂടാതെ, ഇലക്ട്രീഷ്യൻ/പ്ലംബർ തസ്തികകളിൽ ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത വൊക്കേഷണൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ജോലി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.
അപേക്ഷകൻ നല്ല കായിക ക്ഷമത ഉള്ളവരും ഏത് ഷിഫ്റ്റിലും ജോലി ചെയ്യാനും ഭിന്നശേഷിക്കാർ, രോഗികൾ എന്നിവരെ പരിചരിക്കാൻ സന്നദ്ധതയും ഉള്ളവരുമായിരിക്കണം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നേദിവസം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2550750.
date
- Log in to post comments