ആയുർവേദ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നഷ്ടപ്പെട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഡയറക്ടർ
സംസ്ഥാനത്തെ മൂന്ന് സർക്കാർ ആയുർവേദ കോളേജുകളിലെ ബി.എ.എം.എസ്. പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ പൂർണമായും നഷ്ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ ഒരു സീറ്റിന്റെ കുറവാണുള്ളത്. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം കമ്മീഷണർ ഫോർ എൻട്രൻസ് എക്‌സാമിനേഷൻസ് (CEE) കേരളം മുഖേന നടത്തുന്ന ഒന്നാംഘട്ട ആയുഷ് അലോട്ട്‌മെന്റ് തീയതി പുനഃക്രമീകരിച്ചിട്ടുണ്ട്. ആയതിനാൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ആയുർവേദ കോളേജുകൾക്കും ഒന്നാംഘട്ട കൗൺസലിംഗ് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാകും. വിദ്യാർഥികളും പൊതുജനങ്ങളും തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്‌സ്. 3712/2026
- Log in to post comments