പോഷകാഹാര മാസാചരണം, ബാല്യ സ്പന്ദനം പരിപാടികൾക്ക് ജില്ലയിൽ തുടക്കം
രാജ്യത്ത് വളരുന്ന കുഞ്ഞുങ്ങളെ ആരോഗ്യമുള്ളവരാക്കി മാറ്റി മികച്ച പൗരന്മാരാക്കി വളർത്തുന്നതിന് അങ്കണവാടികൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് അഡ്വ ടി ഒ മോഹനൻ എം എൽ എ പറഞ്ഞു. ഹോട്ടൽ ബിനാലെ ഇൻ്റർ നാഷണൽ ഓഡിറ്റോറിയത്തിൽ വനിതാ ശിശു വികസന വകുപ്പ്, ജില്ലാതല ഐ സി ഡി എസ് സെൽ, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ പോഷകാഹാര മാസാചരണം അഥവാ രാഷ്ട്രീയ പോഷൻ മാഹ് 2026, ബാല്യ സ്പന്ദനം എന്നീ പരിപാടികളുടെ ജില്ലാതല ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോഷകാഹാരക്കുറവ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്നായി തുടരുന്ന സാഹചര്യത്തിൽ ജീവിതചക്രത്തിലുടനീളം സ്ത്രീകളുടെയും കുട്ടികളുടെയും
ആരോഗ്യം, വളർച്ച, പഠനം, ഉൽപ്പാദനക്ഷമത എന്നിവയെ ഇത് ബാധിക്കുന്നു. ഇതിനെ നേരിടാൻ പോഷൻ അഭിയാൻ പദ്ധതി വഴി ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. അതിൻ്റെ ഭാഗമായാണ് എല്ലാ കൊല്ലവും സപ്തംബറിൽ രാഷ്ട്രീയ പോഷൻ മാഹ് (ദേശീയ പോഷകാഹാര മാസം) ആചരിക്കുന്നത്. ഈ വർഷത്തെ രാഷ്ട്രീയ പോഷൻ മാഹ് സപ്തoബർ 09 മുതൽ തുടങ്ങി.
ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ എന്നിവരുടെ പോഷകാഹാരം, ആരോഗ്യം, പരിചരണ രീതികൾ എന്നിവ ശക്തിപ്പെടുത്താനും കുടുംബത്തെയും, സമൂഹത്തെയും ബോധാവത്കരിക്കാനും കഴിയുന്ന വേദിയായാണ് പോഷകാഹാര മാസാചരത്തെ കണക്കാക്കുന്നത്. തുടർച്ചയായ പോഷണ മാസ പ്രചാരണങ്ങളിലൂടെ , മാതൃശിശു പോഷണം,ഗർഭകാല പരിചരണം, നവജാതശിശു പരിചരണം , വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽമേൽ അവബോധവും പെരുമാറ്റ ശീലങ്ങളിൽ മാറ്റങ്ങൾ കൈവരിക്കാനും പോഷണ നിലവാരം മെച്ചപ്പെടുത്താനുമുള്ള വിപുലമായ ശ്രമങ്ങൾ ഊർജിതമാക്കി.
ഈ വർഷത്തെ രാഷ്ട്രീയ പോഷൺ മാഹിൻ്റെ ഭാഗമായി"ഹമാരി അങ്കണവാടി ഹമാരി ജിമ്മേദാരി"(നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം) എന്നതാണ് മുഖ്യ പ്രമേയം.പോഷകാഹാരം, പരിചരണം, ശൈശവകാല വികസനം എന്നിവയ്ക്കായുള്ള സമൂഹ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി അങ്കണവാടി കേന്ദ്രങ്ങളെ എത്തിക്കാനും, പോഷണ നില മെച്ചപ്പെടുത്താനുള്ള . പരിശ്രമവും ഉത്തരവാദിത്തവും ഈ വർഷത്തെ ദേശീയ പോഷകാഹാര മാസാചരണം ലക്ഷ്യമിടുന്നു.
സംസ്ഥാന സർക്കാറിൻ്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമാണ് ബാല്യ സ്പന്ദനം ( ആരോഗ്യ പരിശോധന) നടപ്പിലാക്കുനത് .വനിത ശിശു വികസന വകുപ്പ് ,ആരോഗ്യ കുടുംബ ക്ഷേമേ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണിത്.
അങ്കണവാടി പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യവും വളർച്ചയും കൃത്യമായി വിലയിരുത്തുക, ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുക, ആവശ്യമായ പരിചരണവും വിദഗ്ധ സേവനങ്ങളും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് ആവശ്യമായ പരിശോധനകളും നിരീക്ഷണങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലിന് ബാല്യ സ്പന്ദനം
പുതിയ മാതൃകയ്യാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ അങ്കണവാടി കുട്ടികളുടെ ആരോഗ്യവും വളർച്ചയും ഉറപ്പാക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ആരോഗ്യബോധവത്കരണവും ലഭ്യമാക്കും.
ഉദ്ഘാടന സ് ജില്ലാ വനിതാ ശിശു വികസന ഓഫീസർ ദേന ഭരതൻ അധ്യക്ഷത വനിച്ചു. ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ പി സി റജീന , ആയുഷ് മിഷൻ ഡി പി എം ഹരീഷ് കൃഷ്ണ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ സി അബൂബക്കർ, ഐ സി ഡി എസ് സീനിയർ സൂപ്രണ്ടൻ്റ് വി കെ അമർനാഥ് ഭാസ്കർ, ശിശു വികസന പദ്ധതി ഓഫീസർ കെ ജയമിനി എന്നിവർ സംസാരിച്ചു. തുടർന്ന് ശിശുരോഗ വിദഗ്ധ ഡോ. ശ്വേതാ ബിറാം ക്ലാസെടുത്തു. അങ്കണവാടി ടീച്ചർമാർ ,ആശ വർക്കർമാർ വീട്ടമ്മമാർ എന്നിവർ തയ്യറാക്കിയ പോഷകാഹാര വിഭവങ്ങളുടെ പ്രദർശനവും നടന്നു.
- Log in to post comments