Skip to main content

ജില്ലാതല അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ

നടുവിൽ ഗവ. പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ റഗുലർ ഡിപ്ലോമ (ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, സിവിൽ) കോഴ്സു‌കളിലെ ഒഴിവുള്ള സീറ്റുകളിലെക്കുള്ള സ്പോട്ട് അഡ്മിഷൻ സപ്തംബർ 14 ന് നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ദിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം രാവിലെ 10 മണിക്കു മുൻപ് കോളേജിൽ ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും  പങ്കെടുക്കാം. വിദ്യാർഥിക്ക് നേരിട്ട് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട പ്രോക്സി ഫോറം ഉപയോഗിക്കണം. ഫോൺ :0460 2251033

കമ്പ്യൂട്ടർ പ്രോഗ്രാമർ

ഐ.എച്ച്.ആർ.ഡിയുടെ ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഈ അധ്യയന വർഷത്തേക്കുള്ള താൽക്കാലിക കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഇന്റർവ്യൂ സപ്തംബർ 15 രാവിലെ 10.30 ന് നടത്തും.  യോഗ്യത ഫസ്റ്റ് ക്ലാസ് ബ്.എസ്.സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ/പിജിഡിസിഎ. താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ ഹാജരാവുക.
ഫോൺ: 8547005052, 9961416202.

വിധവകള്‍ക്ക് വീട് പുനരുദ്ധാരണത്തിന് ധനസഹായം;  അപേക്ഷ തീയതി നീട്ടി

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ക്ക് വീട് അറ്റകുറ്റപ്പണികള്‍ക്കായി 50,000 രൂപ ധനസഹായം നൽകുന്ന  ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ന്യൂനപക്ഷക്ഷേമ വകുപ്പാണ് മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ധനസഹായം നല്‍കുന്നത്.  തുക തിരിച്ചടക്കേണ്ടതില്ല.
വീടിന്റെ വിസ്തീര്‍ണ്ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. മുന്‍ഗണനാ കാര്‍ഡുടമകള്‍, മക്കളില്ലാത്തവര്‍, പെണ്‍മക്കള്‍ മാത്രമുള്ളവര്‍, അപേക്ഷകയോ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ വിഭാഗം, കണ്ണൂര്‍ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാലിലോ ഒക്ടോബർ 30 നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.mwdscholarship.kerala.gov.inലെ 'ന്യൂസ് ആന്റ് അപ്ഡേറ്റ്സ്' വിഭാഗത്തില്‍ ലഭ്യമാണ്.

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി സപ്തംബർ 22 ഉച്ചയ്ക്ക് രണ്ട് മണി. ഫോൺ 0497 2965150.

കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂർ-മുത്തത്തിയിൽ പ്രവർത്തിക്കുന്ന പകൽവീടിൻ്റെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാറുകാരിൽ നിന്നും/ഏജൻസികളിൽ നിന്നും സീൽ വെച്ച ടെണ്ടറുകൾ ക്ഷണിച്ചു.
ടെണ്ടർ സമർപ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി സപ്തംബർ 18 രാവിലെ 12 മണി. കൂടുതൽ വിവരങ്ങൾ പ്രവൃത്തിദിവസങ്ങളിൽ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസിൽ നിന്നും ലഭിക്കും. (റൂം നമ്പർ 115)

പുനർലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം പയ്യന്നൂർ കാര്യാലയത്തിൻറെ പരിധിയിൽപ്പെടുന്ന വിവിധ റോഡുകളിലെ മരങ്ങളുടെ ലേലം സപ്തംബർ 22 രാവിലെ 11:30 മണിക്ക് ഓഫീസിൽ നടത്തും.  ഫോൺ: 7594971802.

സ്പോട്ട് അഡ്മിഷൻ

ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി ) നെരുവമ്പ്രം ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സപ്തംബർ 15 ന് നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ രാവിലെ 10 മണിക്ക് ഹാജരാകണം. രജിസ്ട്രഷൻ സമയം രാവിലെ 11 മണിവരെ. ഫോൺ : അ9400006495, 8547457936, 8547767500, 0497 2871789.

സെക്യൂരിറ്റി സ്റ്റാഫ് 

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ, സെക്യൂരിറ്റി സ്റ്റാഫ് തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താല്ക്കാലിക നിയമനം നടത്തുന്നു. 3 ഒഴിവുകളുണ്ട്. 50 വയസ്സിൽ താഴെയുള്ളതും, എസ്എസ്എൽസി പാസ്സായതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. ഇരിട്ടി നഗരസഭാ പരിധിയിലോ സമീപ പ്രദേശങ്ങളിലോ ഉള്ളവർ അഭികാമ്യം. താൽപര്യമുള്ള വിമുക്തഭടൻമാർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്‌ത എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും, വിമുക്തഭട ഐഡൻറിറ്റി കാർഡിൻറെ പകർപ്പും സഹിതം സപ്തംബർ17 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

date