*സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ലിറ്റില്‍ റൈറ്റേഴ്‌സ് മീറ്റ് ഇന്ന് (സെപ്തംബര്‍ 12) തുടങ്ങും*
കേരളം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെപ്തംബര്‍ 12, 13 തിയതികളില്‍ 'ലിറ്റില്‍ റൈറ്റേഴ്‌സ് മീറ്റ്' സംസ്ഥാനതല ബാലസാഹിത്യസംഗമം നടത്തുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നും പുസ്തകങ്ങള്‍ രചിച്ച് പ്രകാശനം ചെയ്ത തിരഞ്ഞൈടുക്കപ്പെട്ട കുട്ടി എഴുത്തുകാര്‍ സാഹിത്യകളരിയില്‍ പങ്കെടുക്കും. സെപ്തംബര്‍ 12 ന് രാവിലെ 10 ന് ബാലസാഹിത്യസംഗമത്തിന്റെ ഉദ്ഘാടനം സാഹിത്യകാരന്‍ വൈശാഖന്‍ നിര്‍വ്വഹിക്കും.
സംസ്ഥാന ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് പി. സുമേശന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍, സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം രാവിലെ 11 മുതല്‍ വിവിധ വിഷയങ്ങളില്‍ അവതരണവും വൈകിട്ട് അഞ്ചിന് സാഹിത്യസംവാദവും വൈകിട്ട് 7.30 ന് കലാസന്ധ്യയും അരങ്ങേറും.
സെപ്തംബര്‍ 13 ന് ഉച്ചതിരിഞ്ഞ് 3.30 ന് നടക്കുന്ന സമാപന സമ്മേളനം എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.
- Log in to post comments