Skip to main content

സിവിൽ സർവീസ് കായികമേള സെലക്ഷൻ ട്രയൽസ് *

സർക്കാർ ജീവനക്കാർക്കായി സ്‌പോർട്‌സ് കൗൺസിലിന്‍റെ  ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സിവിൽ സർവീസ് കായിക മത്സരങ്ങളുടെ സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 18,19,22 തിയതികളിൽ രാവിലെ ഒന്‍പതിന് നടക്കും. ഷെഡ‍്യൂള്‍ ചുവടെ സെപ്റ്റംബർ 18- കോട്ടയം ഇൻഡോർ സ്‌റ്റേഡിയം:  വോളിബോൾ, ബാസ്‌കറ്റ്ബോൾ, ഹോക്കി, റസലിംഗ്, ബെസ്റ്റ് ഫിസിക്ക് പവർ ലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, കബഡി, ഖോ-ഖോ, ലോൺ ടെന്നീസ്, ക്രിക്കറ്റ്  സെപ്റ്റംബർ 19- കോട്ടയം ഇൻഡോർ സ്‌റ്റേഡിയം: ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്‍റൺ, സ്വിമ്മിംഗ്, ടേബിൾ ടെന്നീസ്, ചെസ്, കകാരംസ്, യോഗ. സെപ്റ്റംബർ 22- കോട്ടയം സി.എം.എസ് സ്‌കൂൾ ഗ്രൗണ്ട്:  അത്‌ലറ്റിക്സ്  മേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോമും 200 രൂപ രജിസ്‌ട്രേഷൻ ഫീസും കൊണ്ടുവരണം. ഫോൺ: 0481-2563825, 8547575248, 9446128682.

date